തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.എം.ജി.
വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. ഐ.എം.ജി ഡയറക്ടറായിരുന്ന ടി.പി. സെൻകുമാർ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
ജൂൺ 30ന് ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്.




