അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍

ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി 107 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍.

ഇന്നലെ വൈകിട്ടാണ് പേര് വെളിപ്പെടുത്താത്ത ഭക്തന്‍ സ്വര്‍ണ മാല വഴിപാടായി സമര്‍പ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി മാല അയ്യപ്പന് നല്‍കിയത്. വിദേശത്ത് ബിസിനസ് നടത്തുകയാണിദ്ദേഹം. സ്വര്‍ണത്തിന്റെ വിപണി വിലയും പണിക്കൂലിയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

Share news
error: Content is protected !!
Scroll to Top