ഇരട്ടക്കുട്ടികളുടെ അമ്മയായി നടി നമിത; സന്തോഷം അറിയിച്ച് താരം

തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമായ നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. കഴിഞ്ഞ ഏതാനും നാളുകളായി തന്റെ ഗര്‍ഭകാലം പങ്കുവച്ചു കൊണ്ടുള്ള നമിതയുടെ വീഡിയോകളും പോസ്റ്റുകളും ജനശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താന്‍ ഇരട്ടക്കുട്ടികളുടെ അമ്മ ആയ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടി.ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. ഇദ്ദേഹവും നമിതയ്‌ക്കൊപ്പം വീഡിയോയിലുണ്ട്. 2 ആണ്‍കുട്ടികളാണ് വീരേന്ദ്ര ചൗധരി നമിത ദമ്പതികള്‍ക്ക് പിറന്നിരിക്കുന്നത്.

ഏവരുടെയും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നമിത അറിയിച്ചു. തന്നെ പരിപാലിച്ച ഡോക്ടര്‍മാര്‍ക്കും താരം നന്ദി അറിയിച്ചു. ഞങ്ങളുടെ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2017ലാണ് നമിതയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയും വിവാഹിതരായത്. 2002-ല്‍ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്രരംഗത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടു. ബ്ലാക്ക് സ്റ്റാലിയണ്‍, പുലിമുരുകന്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്.

 

Share news
error: Content is protected !!
Scroll to Top