ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; വ്യാജമെന്ന് അമേരിക്ക

Devyani_Khobragadeവാഷിങ്ടണ്‍ : അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ നഗ്നയാക്കി പരിശോധിച്ചതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. അതേ സമയം ദേവയാനിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക.

ഈ വീഡിയോയില്‍ യുവതിയെ ബലമായി പരിശോധിക്കുന്നതും യുവതി നിലവിളിക്കുന്നതുമായ ദൃശ്യങ്ങളുമാണുള്ളത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ പ്രകോപനം ഉണ്ടാക്കാനായി ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് പ്രതികരിച്ചു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും നിരുത്തരവാദപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ദേവയാനിയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദോഷകരമായിട്ടുണ്ടെന്ന് ഹാര്‍ഫ് സമ്മതിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന്റെ അര്‍ത്ഥം പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top