വടക്കഞ്ചേരി:വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര പോരാളി ദേവകി നമ്പീശന്‍(89) അന്തരിച്ചു. തൃശൂര്‍ പൂത്തോളിലുള്ള മകള്‍ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
അന്തരിച്ച സിപിഐഎം നേതാവും എംഎല്‍എയുമായിരുന്ന എ എസ് എന്‍ നമ്പീശനാണ് ഭര്‍ത്താവ്. മൃതശരീരം പുത്തോളിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളാറ്റഞ്ഞൂരിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് കുടുംബ വളപ്പിലാണ് സംസ്‌ക്കാരം.
വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം, വാഴാനി കനാല്‍ ഉള്‍പ്പെടെയുള്ള ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളില്‍ ദേവകി നമ്പീശന്‍ വഹിച്ച പങ്ക് ഏറെവലുതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




