Section

malabari-logo-mobile

വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത്

HIGHLIGHTS : Departments and institutions should not print their own diaries

തിരുവനന്തപുരം:വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ സ്വന്തമായി ഡയറി, കലണ്ടര്‍ ദിനസ്മരണ, കോഫീ ടേബിള്‍ ബുക്കുകള്‍ അച്ചടിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവായി.

ഇതിനുപകരം ഡിജിറ്റല്‍ (ഓണ്‍ലൈന്‍/മൊബൈല്‍) രൂപത്തില്‍ പ്രസിദ്ധീകരിച്ച് ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭ്യമാക്കാം.

sameeksha-malabarinews

സര്‍ക്കാര്‍ ഡയറിയുടെ അച്ചടി പരിമിതപ്പെടുത്തണമെന്നും (ഡയറിയില്‍ ഡെസിഗ്‌നേറ്റ് ചെയ്തിട്ടുള്ളവരുടെ എണ്ണത്തിനനുസരിച്ച്) കലണ്ടര്‍ അച്ചടി സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കുള്ള ആവശ്യത്തിനു വേണ്ട എണ്ണം മാത്രമായി നിജപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!