തദ്ദേശ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം: പരിശീലനം തുടങ്ങി

കോഴിക്കോട്:സ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള പരിശീലനം തുടങ്ങി. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് ഇന്ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തിയ പരിശീലനത്തില്‍ നിലമ്പൂര്‍, കാളിക്കാവ്, വണ്ടൂര്‍, കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും സെക്ഷന്‍ ക്ലാര്‍ക്കുമാരും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരും പങ്കെടുത്തു. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരായ എ. വേണുഗോപാലന്‍, കുഞ്ഞീതുട്ടി, നൗഷാദ് എ, പ്രശാന്ത് സി.പി, ഹിശാം എന്നിവര്‍ നേതൃത്വം നല്‍കി.

നാളെ (വെള്ളി) രാവിലെ 10 ന് നടക്കുന്ന സെഷനില്‍ കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും ഉച്ചയ്ക്ക് 2 ന് നടക്കുന്ന സെഷനില്‍ തിരൂര്‍, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെയും ജില്ലയിലെ എല്ലാ നഗരസഭകളിലെയും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.

Share news
error: Content is protected !!
Scroll to Top