മധുരം ഇഷ്ടപ്പെടുന്നവര്‍ക്കായി കാരറ്റ് ഹല്‍വ

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിക്കാനായി ഇതാ കാരറ്റ് കൊണ്ടൊരു രുചിക്കൂട്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ആവശ്യമായ ചേരുവകള്‍

 • 4 കപ്പ് ഗ്രേറ്റ് ചെയ്ത കാരറ്റ്
 • 1/ 2 കപ്പ് പഞ്ചസാര
 • 1 ടേബിള്‍ സ്പൂണ്‍ ഉണക്കമുന്തിരി
 • 2 ടേബിള്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ്
 • 1 ടേബിള്‍ സ്പൂണ്‍ നെയ്യ്
 • 4 കപ്പ് പാല്‍

തയ്യാറാക്കുന്ന വിധം

6 കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വെക്കുക. ഗ്രേറ്റ് ചെയ്താല്‍ 4 കപ്പെങ്കിലും കിട്ടുന്ന തരത്തില്‍ കാരറ്റിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ചൂടായ പാനിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക.നെയ്യ് ഉരുകി വരുമ്പോഴേക്കും ഗ്രേറ്റ് ചെയ്ത കാരറ്റ് ചേര്‍ത്ത് കൊടുത്ത് നന്നായി മിക്‌സ് ചെയ്യുക.

10 മിനിറ്റെങ്കിലും കാരറ്റും നെയ്യും വഴറ്റിയെടുക്കുക. ശേഷം 1/ 2 കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. (മധുരത്തിനനുസരിച്ച് പഞ്ചസാര ചേര്‍ക്കാം). ഇതിലേക്ക് 4 കപ്പ് തിളപ്പിച്ച കൊഴുപ്പുള്ള പാല്‍ ചേര്‍ക്കുക.ശേഷം പാല്‍ വറ്റി കാരറ്റ് വേവുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. പാനില്‍ നിന്ന് കാരറ്റ് വിട്ടു വരുന്നത് വരെ ഇളക്കണം. പാല്‍ മുഴുവന്‍ വറ്റി ഹല്‍വ പരുവമാകുമ്പോള്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് ഇളക്കുക. ഐസ്‌ക്രീം ഇഷ്ടവുമുള്ളവര്‍ക്ക് ഐസ്‌ക്രീം ചേര്‍ത്ത് കാരറ്റ് ഹല്‍വ കഴിക്കാം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •