ദില്ലി: ഡല്‍ഹിയില്‍ ജനജീവതം ദുസഹമാക്കി കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും സമയം പുന:ക്രമീകരിച്ചു. 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
സ്വകാര്യവാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രതപാലിക്കമെന്ന് മുന്നറിയിപ്പുണ്ട്. മൂടല്‍മഞ്ഞില്‍ കാഴ്ചപരിധി 150 മീറ്ററില്‍ താഴെയാണ്. ശനിയാഴ്ച 112 ട്രെയിന്‍ സര്‍വീസുകളാണ് വൈകിയോടിയത്.
അടുത്തകാലത്തുണ്ടായ ശക്തമായ മൂടല്‍മഞ്ഞാണ് കുറച്ചു ദിവസങ്ങളിലായി ഡല്‍ഹിയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. മോശം കാലവസ്ഥ ജനങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




