ഡല്‍ഹിയില്‍ വെടിവെപ്പ്; പോലീസ് കോസ്റ്റബിള്‍ കൊല്ലപ്പെട്ടു

gun_with_bloodദില്ലി: ഇന്ന് പുലര്‍ച്ചെ അജ്ഞാതരുടെ വെടിയേറ്റ് പോലീസ് കോസ്റ്റബിള്‍ കൊല്ലപ്പെട്ടു.  പുലര്‍ച്ചെ 2 മണിയോടെ ഡല്‍ഹി വിജയ് വിഹാര്‍ പോലീസ് സ്റ്റേഷന് സമീപമായാണ് വെടിവെപ്പ് നടന്നത്. പട്രോളിങ്ങിനിറങ്ങിയ പോലീസിന് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

ഓട്ടോറിക്ഷയിലെത്തിയ 3 പേരെ പോലീസ് തടഞ്ഞയുടനെയാണ് പോലീസുകാര്‍ക്ക് നെരെ വെടിവെപ്പ് നടത്തിയത്. രണ്ട് പോലീസുകാര്‍ക്കാണ് വെടിയേറ്റത്.  നെഞ്ചിന് വെടിയേറ്റ പോലീസുകാരന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.  പിറകില്‍ വെടിയേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top