Section

malabari-logo-mobile

ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസിന് സ്ഥലം മാറ്റം: കേസും ബെഞ്ച് മാറ്റി

HIGHLIGHTS : ദില്ലി:  ദില്ലിയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ...

ദില്ലി:  ദില്ലിയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.
ഇദ്ദേഹത്തെ സ്ഥലം മാറ്റാന്‍ കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ ഉത്തരവാണ് ബുധനാഴ്ച രാത്രിയില്‍ പുറത്തിറങ്ങിയത്

ദില്ലി കലാപകേസ് പരിഗണിച്ചിരുന്ന മുരളീധര്‍ ജസ്റ്റിസായ ബെഞ്ചില്‍ നിന്നും കേസും മാറ്റിയിട്ടുണ്ട്. നാളെ കൂടുതല്‍ വാദം കേള്‍ക്കാനിരിക്കെ ദില്ലി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്കാണ് കേസ് മാറ്റിയരിക്കുന്നത്.

sameeksha-malabarinews

ബുധനാഴ്ച കേസ് പരിഗണക്കവെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെയും ദില്ലി പോലീസിനെതിരെയും ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

കലാപത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കേസെടുത്ത് കോടതിയെ അറിയിക്കണം. പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. രാജ്യദ്രോഹ കേസില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ നടപടിയെടുക്കുന്നുണ്ടല്ലോ. വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് ഈ ചുറുചുറുക്കില്ലാത്തെതെന്നും ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു.
കപില്‍ മിശ്ര്, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷപ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതിന് പുറമെ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളളുണ്ടെങ്ങില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!