ദില്ലി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി രാജമ്മ മധുസൂധനന്‍(64) ആണ് മരിച്ചത്. ശിവാജി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ടു നഴ്‌സുമാരാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവ്;മധുസൂദനന്‍, മകള്‍:ദിവ്യ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




