ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു;ഒരാള്‍ മരിച്ചു;8 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Delhi airport terminal roof collapses; 1 dead, 8 injured

ന്യൂഡല്‍ഹി: കത്തമഴയില്‍ ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്.അപകടത്തില്‍ നിരവധി കാറുകളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളില്‍ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ഉച്ചവരെയാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ടെര്‍മിനല്‍ ഒന്നുവഴി രണ്ടുമണിവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നും രണ്ട്, മൂന്ന്, ടെര്‍മിനല്‍ വഴി വിമാന സര്‍വീസുകള്‍ നടത്താനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജരാപ്പു പ്രതികരിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന സംഭവം വ്യക്തിപരമായി നിരീക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കേ മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!