വനത്തില്‍ കാണാതായ ആളെ പാറക്കൂട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അരീക്കോട് : വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരം രാമനെ (52) മരിച്ചനിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയില്‍ ഓടക്കയം ഉമ്മാക്കയത്ത് പാറക്കൂട്ടത്തില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാമനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചു സംഘങ്ങളായി നടത്തിയ തിരച്ചിലിനൊടുവി ലാണ് മൃതദേ ഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേന, ടി ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന സംഘങ്ങളാണ് കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. അച്ഛന്‍ താമി. ഭാര്യ സിന്ധു. മക്കള്‍: രാഹുല്‍, രാജി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top