മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂട്ചായ ഒഴിച്ച് ക്രൂരത;അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്തു

തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച് ക്രൂരത. സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്ത്. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വട്ടിയൂര്‍കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് ഗുരുതരമായി പൊള്ളലേറ്റത്. കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞദിവസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത്ത് പറഞ്ഞു.

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്താണ് ഉത്തമന്‍ ചൂടുചായ ഒഴിച്ചത്. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ടാണ് വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയെ കുടപ്പനക്കുന്നില്‍ താമസിക്കുന്ന മുത്തച്ഛന്റെയും അമ്മൂമ്മയുടേയും അടുക്കലാക്കി ജോലിക്ക് ഇറങ്ങിയത്.

ജോലിക്ക് പോകുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ ഇവര്‍ അമ്മയുടെയും അച്ഛന്റെയും അടുത്താക്കിയത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top