താനൂരില്‍ വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

Defendant arrested in various theft cases in Tanur

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: താനൂര്‍, തിരൂരങ്ങാടി, തിരൂര്‍ എന്നിവടങ്ങളിലും കോഴിക്കോട് ജില്ലയിലുമായി വാഹന മോഷണ കേസില്‍ പ്രതിയായ നൗഫല്‍ (21) അറസ്റ്റില്‍. കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങിയ പ്രതിയെ നമ്പര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ സഹിതം പൂരപ്പുഴ വെച്ച് താനര്‍ ഇന്‍സ്‌പെക്ടര്‍ ദിനേഷ് കൊറാടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ല്‍ എടിഎം കൗണ്ടര്‍ നുള്ളില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചതിനും, താനൂര്‍ നടക്കാവ് കര്‍ട്ടന്‍ കടയില്‍ പൂട്ട് പൊളിച്ചു അകത്തു കയറി പണം കവര്‍ന്നതിനും, തെയ്യലാ ശാന്തി ആശ്രമത്തിന്റെ പൂട്ടുപൊളിച്ചു കവര്‍ച്ച നടത്തിയതിനും, 2019-ല്‍ തിരൂരങ്ങാടി മതര്‍ലന്‍ഡ് ഫാന്‍സി ആന്‍ഡ് ഫുട് വെയര്‍ കടയുടെ പൂട്ട് പൊളിച്ചു പണം മോഷ്ടിച്ച കേസുകളും കൂടാതെ കോഴിക്കോട് ജില്ലയില്‍ ബുള്ളറ്റ് മോഷണ കേസിലും പ്രതിയാണ് നൗഫല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

താനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദിനേഷ് കൊറാട്, എസ് ഐ ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷംസാദ്, സി .പി.ഒ. രജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •