വേങ്ങര: രണ്ടുവര്‍ഷം മുമ്പ് യാത്രക്കാരനെ ആക്രമിച്ച് ആഡംബര കാറും പണവും കവര്‍ന്ന കേസില്‍ ഒളിവില്‍പോയ പ്രതി പിടിയിലായി. തൃശൂര്‍ ആളൂര്‍ ചേരിയേക്കര വീട്ടില്‍ നിജില്‍ തോമസാ (33)ണ് ആളൂരില്‍ വീടിനടുത്തുനിന്നും പാലക്കാട് കോങ്ങാട് പൊലീസിന്റെ പിടിയിലായത്.
2019 സെപ്തംബര്‍ 29ന് പുലര്‍ച്ചെയായിരുന്നു തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന വേങ്ങര സ്വദേശി കീരി സെയ്തലവിയെ മുണ്ടൂര്‍ എംഇഎസ് ഐടിഐയ്ക്ക് സമീപം ആക്രമിച്ച് കാറും 40,000 രൂപയും കവര്‍ന്നത്. കാര്‍ നേരത്തേ കഞ്ചാവുകടത്തു കേസില്‍ എറണാകുളത്തുനിന്ന് കഞ്ചാവ് കടത്തുകാരില്‍നിന്നും കണ്ടെത്തിയതായി സെയ്തലവി പറഞ്ഞു.
കോങ്ങാട് എസ്എച്ച്ഒ ജെ ആര്‍ രഞ്ജിത്ത് കുമാര്‍, എസ്ഐ കെ മണികണ്ഠന്‍, എഎസ്ഐമാരായ വി രമേശ്, കെ പി നാരായണന്‍കുട്ടി, എസ്സിപിഒമാരായ എം മൈസല്‍ ഹക്കിം, പി സന്തോഷ്, സി ഷമീര്‍, എസ് സജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.



