വിമാനനിരക്ക് കുറയ്ക്കണം; സ്വകാര്യവല്‍ക്കരണം ആശങ്ക: കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വിമാനക്കാവളങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

പൊതുവായ വിമാന നിരക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള നിരക്കും കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി.

വിമാനത്താവള മോഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു രാജ്യാന്തര സര്‍വീസ് ആരംഭിക്കണമെന്നും കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കണെമന്നും ആവശ്യപ്പെട്ടു. കൂടുതല്‍ ആലോചനയ്ക്കു ശേഷം തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top