HIGHLIGHTS : Deep-sea fishing: STU should abandon the central move
ആഴക്കടല്‍ മല്‍സൃ ബന്ധനത്തിന്റെ പേരില്‍ വന്‍കിട കമ്പനികളുടെ യാനങ്ങള്‍(കപ്പലുകള്‍)ക്ക് ലൈസന്‍സ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നു് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ദേശീയ പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മല്‍ ജനറല്‍ സെക്രട്ടറി പി.എ.ശാഹുല്‍ ഹമീദ്, ട്രഷറര്‍ യൂസുഫ് മാഹി എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ബ്ലൂ എക്കണോമി നയത്തിന്റെ തുടര്‍ച്ചയായി ആഴക്കടലിലെ മല്‍സ്യ സമ്പത്ത് കൂത്തക കമ്പനികള്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്നതിന്നാണ് അനുമതി നല്‍കുന്നത്
ഇതിന്റെ ഭാഗമായിട്ടാണ് 50 ശതമാനം സമ്പ് സിഡിയോട് കൂടി 50 മീറ്ററിലധികം നീളമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നത് ആഴക്കടലിലെ അനിയന്ത്രിതവും അമിതവുമായ മല്‍സ്യബന്ധനം തീരക്കടലില്‍ മല്‍സ്യസമ്പത്ത് ഇല്ലാതാക്കുകയും പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ നിത്യജീവിതമാര്‍ഗം ഇല്ലാതാവുകയും ചെയ്യുമെന്നു നേതാക്കള്‍ പറഞ്ഞു.
ഈ രംഗത്തെ വന്‍കിട സംരഭകരുടെ യോഗം കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രാലയമാണ് ഈയിടെ ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തത്
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ചെറുകിട ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും കയറ്റുമതി പ്രാധാന്യമുള്ള മല്‍സ്യങ്ങള്‍ പിടിക്കുന്ന ഇടങ്ങളില്‍ മല്‍സ്യബന്ധനം നടത്താനാണ് വന്‍കിട കമ്പനികളുടെ കപ്പലുകളെ തയ്യാറാക്കുന്നത്.
പരമ്പരാഗതമല്‍സ്യതൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി കടലിന്റെ മക്കളെ കടലില്‍ നിന്നും ആട്ടിയോടിക്കാനുള്ള ശ്രമമാണിതെന്നും ഇതിന്നെതിരെ മുഴുവന്‍ മല്‍സ്യതൊഴിലാളി സംഘടനകളുടെയും യോജിച്ചുള്ള പ്രക്ഷോഭത്തിന്ന് എസ്.ടി.യു നേത്രത്വ പരമായ പങ്ക് വഹിക്കുമെന്നും മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ദേശീയ നേതാക്കള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു