കാനഡ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനം

HIGHLIGHTS : decided to recall Canada Indian High Commissioner and various diplomatic officials

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ബന്ധം വീണ്ടും വഷളായത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും അടിസ്ഥാനമില്ലാതെ ലക്ഷ്യംവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കനേഡിയന്‍ പ്രതിനിധിയെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തില്‍ ട്രൂഡോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ഇന്ത്യയ്ക്ക് വിശ്വാസമില്ല. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് മറുപടിയായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

sameeksha-malabarinews

കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കാനഡയുടെ ആരോപണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!