HIGHLIGHTS : Decentralization of power has led the grassroots to progress: Minister V. Abdurahman

അടിസ്ഥാനജനവിഭാഗങ്ങളിലേക്ക് വികസന നേട്ടങ്ങള്‍ എത്തിക്കുന്നതിന് അധികാരവികേന്ദ്രീകരണവുംജനകീയാസൂത്രണവും വലിയ പങ്കുവഹിച്ചുവെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ജില്ലാ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ വേഗത വര്‍ധിക്കണമെങ്കില്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍കാര്യക്ഷമമാകണമെന്ന് മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് സര്‍ക്കാര്‍മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയമായ ചേരിതിരിവ് വികസന രംഗത്ത് പ്രതിഫലിക്കില്ലെന്നും പൊതുസമൂഹത്തിന്റെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിവിധ ഉപസമിതികള്‍ തയ്യാറാക്കിയ കരട് ജില്ലാ വികസനസെമിനാറില്‍ അവതരിപ്പിച്ചു.
ജില്ലാ ആസൂത്രണസമിതി ചെയര്‍പെഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ആസൂത്രണസമിതി മെംബര്‍ സെക്രട്ടറികൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഇ.എന്‍ മോഹന്‍ദാസ്, സമീറ പുളിക്കല്‍, അഡ്വ. പി.വി മനാഫ്, ഫൈസല്‍ എടശ്ശേരി, ശ്രീദേവി പ്രാക്കുന്ന്, സുഭദ്രശിവദാസന്‍, റൈഹാനത്ത് കറുമാടന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ടി.വി ഷാജു, ഡപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ അന്‍സല്‍ ബാബു, വിവിധ ഉപസമിതികളുടെ അധ്യക്ഷര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


