കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റില്‍ വി.സി. നിയമനം:വിജ്ഞാപനം പ്രസിദ്ധീകരിച്ചു

HIGHLIGHTS : Calicut University News; VC Appointment in Calicut: Notification Published


കാലിക്കറ്റില്‍ വി.സി. നിയമനം:വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ നിയമനത്തിനുള്ള വിജ്ഞാപനം ചാൻസിലറുടെ ഓഫീസ് പുറപ്പെടുവിച്ചു. 1975-ലെ കാലിക്കറ്റ് സര്‍വകലാശാലാ ആക്ട് സെക്ഷന്‍ 10, യു.ജി.സി. നിയമാവലി 2018 എന്നിവ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുനുസരിച്ചാണ് നിയമനം. അപേക്ഷകര്‍ സര്‍വകലാശാലാ പ്രൊഫസറായി 10 വര്‍ഷത്തെ പരിചയമോ പ്രമുഖ അക്കാദമിക – ഗവേഷണ സ്ഥാപനങ്ങളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ 10 വര്‍ഷത്തെ പരിചയമോ ഉള്ള അക്കാദമിക് വിദഗ്ധരോ ആയിരിക്കണം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകളും നാമനിർദ്ദേശങ്ങളും വിശദമായ ബയോഡാറ്റയും മറ്റ് രേഖകളും സഹിതം ഡോക്യുമെന്റും ഡെപ്യൂട്ടി സെക്രട്ടറി ( 1 ), കേരള രാജ്ഭവന്‍, കേരള ഗവര്‍ണേഴ്‌സ് ക്യാമ്പ് പി.ഒ., തിരുവനന്തപുരം – 695099 എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് സമർപ്പിക്കണം. അപേക്ഷയുടെ പി.ഡി.എഫ്. രൂപത്തിലുള്ള പകര്‍പ്പ് calicutvcappointment@gmail.com എന്ന വിലാസത്തിലും ലഭ്യമാക്കണം.

ഗൈഡന്‍സ് ബ്യൂറോ വായനമുറിയില്‍ നിന്ന് സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടറായി അരുണ്‍വിന്ദ്

സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ (യു.ഇ.ഐ.ജി.ബി.) വായനമുറി അംഗം അരുണ്‍വിന്ദിനെ യു.ഇ.ഐ.ജി.ബി. അനുമോദിച്ചു. കടലുണ്ടി മണ്ണൂര്‍വളവ് സ്വദേശിയാണ്. അരുണ്‍വിന്ദിന് പുറമെ ഗൈഡന്‍സ്ബ്യൂറോ വായനമുറിയില്‍ നിന്ന് പഠിച്ച ആറുപേര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുണ്ട്. റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട പലരും നിയമനഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. ചടങ്ങില്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. സി.സി. ഹരിലാല്‍ മുഖ്യാതിഥിയായി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് ഉപഹാരം നല്‍കി. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.വി. സമീറ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുനിത എസ്. വര്‍മ, ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, പി. ഹരിഹരന്‍, വി.പി. റാഷിദ, പി. രശ്മി തുടങ്ങിയവര്‍ സംസാരിച്ചു. തൊഴില്‍ പരിശീലനത്തിനാവശ്യമായ പരീക്ഷാപരിശീലനങ്ങള്‍ നൽകുകയും പുസ്തകങ്ങളും കുറിപ്പുകളും ലഭ്യമാക്കുകയും ചെയ്യുന്ന ഗൈഡന്‍സ് ബ്യൂറോയുടെ വായനമുറി പരീക്ഷാക്കാലത്ത് അവധിദിനങ്ങളിലും പ്രവര്‍ത്തിക്കാറുണ്ട്. സര്‍വകലാശാലാ പരിസരങ്ങളിലെ പഞ്ചായത്തുകളിലുള്ള ഉദ്യാഗാര്‍ഥികളാണ് സേവനം കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം നവംബർ ഏഴിന് ( വെള്ളി ) രാവിലെ 10 മണിക്ക് സർവകലാശാലാ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

ഫോറൻസിക് സയൻസ് പഠനവകുപ്പ്: അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിലെ വിവിധ വിഷയങ്ങൾക്ക് കരാറടിസ്ഥനയത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി ഒക്ടോബർ 29-ന് നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും.

കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്:ലക്ചറർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ നവംബർ 21-ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://iet.uoc.ac.in/ , https://www.uoc.ac.in/ .

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻസയൻസ്, എം.ബി.എ., എം.സി.ജെ., എം.ടി.എ. ( CCSS – PG ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം.

എഫ്.വൈ.യു.ജി.പി. ഒന്നാം സെമസ്റ്റർ പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ വിഷയങ്ങളുടെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. ( 2024 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷകളും നവംബർ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ (CBCSS – UG) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS – UG) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് (2020 പ്രവേശനം മുതൽ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഅപേക്ഷ

മൂന്നാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 17 വരെയും 200/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ നാല് മുതൽ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.ബി.എ. – ഐ.എഫ്. ആന്റ് എച്ച്.സി.എം. (2021 മുതൽ 2024 വരെ പ്രവേശനം) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 14 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

ബി.എച്ച്.എം. മൂന്നാം വർഷ ഏപ്രിൽ 2025 പരീക്ഷയുടെയും ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് അഞ്ച്, ഏഴ് സെമസ്റ്റർ ഒക്ടോബർ 2024 പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!