സാമ്പത്തിക തട്ടിപ്പ്: സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

HIGHLIGHTS : Financial fraud: Order to confiscate the assets of the institution


ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍നിന്ന് പണവും സ്വര്‍ണവും സ്വീകരിച്ച് വഞ്ചന നടത്തിയതായി കണ്ടെത്തിയ മലപ്പുറം ലെയ്‌ലാക് ഗോള്‍ഡ് (Lailak Gold) എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി താല്‍ക്കാലികമായി കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടു.

ഇവരുടെ സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരം അറിയിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാന്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ആരംഭിച്ച അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!