ശുചിത്വ ഔഷധോദ്യാനം നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : Suchitha Medicinal Garden dedicated to the nation


മാലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനിലെ പൊതുഇടം ശുചീകരിച്ച് ഔഷധ ഉദ്യാനമാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷനും ലയണ്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബും സംയുക്തമായാണ് ഔഷധോദ്യാനം ഒരുക്കിയത്.

അഗ്‌നിരക്ഷാസേനയുടെ ഉപയോഗശൂന്യമായ ക്യാനുകള്‍ക്ക് രൂപമാറ്റം വരുത്തിയാണ് കൂവളം, കരിനെച്ചി, ചെങ്ങഴി, ഗണപതിനാരകം, ശംഖുപുഷ്പം തുടങ്ങി 50 ഓളം ഔഷധ സസ്യങ്ങള്‍ വളര്‍ത്തിയെടുത്തത്. നനയ്ക്കുന്നതിനായി ഓട്ടോമാറ്റിക് ഡ്രിപ് ഇറിഗേഷനും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ഗുണങ്ങള്‍ അടുത്തറിയാനും ഓരോ ചെടികളിലും ക്യു ആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ മറ്റാരുടെയും സഹായമില്ലാതെ ഓരോ ചെടികളെയും സവിശേഷ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ജില്ല ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ആതിര, ലയണ്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് പ്രിതിനിധികളായ കെ.എം അനില്‍കുമാര്‍,  പ്രദീപ് പമ്പാളത്ത്, പി.പി രാജന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍  കെ സിറാജുദ്ദീന്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്  കെ വിനീത്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അമല്‍ പ്രസാദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍  ആര്‍.ജി രാഗി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!