
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍ വാദം കേള്‍ക്കും. നവീന്റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേരുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് എതിരായാല്‍ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും. അതേസമയം, കൈകൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ സ്ഥാപനത്തിന്റെ അനുമതി വാങ്ങണമെന്ന കാര്യം അറിവില്ലെന്നായിരുന്നു ഇന്നലെ പ്രശാന്ത് വിശദീകരണം നല്‍കിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചു എന്നതിനുള്ള തെളിവും മൊഴികളും അന്വേഷിക്കുന്ന ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇത് വരെ മൊഴി കൊടുത്തിട്ടില്ല.
റവന്യു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കണ്ണൂര്‍ കളക്ടര്‍ക്ക് എതിരായ നടപടി ഉണ്ടാകുക മൊഴി നല്‍കാന്‍ കാലതാമസം തേടുകയാണ് ചെയ്തത്. റോഡില്‍ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം ടൌണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടുക ആയിരുന്നു. ഭാവിയില്‍ വീതി കൂട്ടും എന്ന അടിസ്ഥാനത്തില്‍ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളില്‍ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



