പരപ്പനങ്ങാടി റെയില്‍വേ ചാമ്പ്രയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി:  പരപ്പനങ്ങാടി അഞ്ചപ്പുര റെയില്‍വേ ചാമ്പ്രയില്‍ യുവാവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചപ്പുര റെയില്‍വേ ഓവുപാലത്തിന് സമീപത്ത് ചാമ്പ്രയിലെ മരത്തിലാണ് മൃതദേഹം കണ്ടത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉദ്ദേശം 35 വയസ്സ് പ്രായം വരും.കറുത്ത ഷര്‍ട്ടും ചുവന്ന കള്ളികളോടു കൂടിയ മുണ്ടുമാണ് ധരിച്ചിട്ടുള്ളത്. ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു.

ഇന്ന് പുലര്‍ച്ചെ ഇതുവഴി കടന്നുപോയ പരിസരവാസികളാണ് മൃതദേഹം ആദ്യം ണ്ടത്.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top