ആറുമാസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തി

തൃശ്ശൂര്‍ ആറുമാസം മുന്‍പ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടേതെന്നു കരുതുന്ന
മൃതദേഹം വീടിന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തി. ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വേദേശിയായ 17 കാരന്‍ അമലിന്റെതാണെന്നാണ് സൂചന.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മൃതദേഹത്തില്‍ നിന്നും കുട്ടിയെ കാണാതാകുമ്പോള്‍ കൈവശമുണ്ടായിരുന്ന എടിഎംകാര്‍ഡും, മൊബൈല്‍ ഫോണും. സ്വന്തം ഫോട്ടകളും കണ്ടെത്തിയിട്ടുണ്ട്. ചുമരിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും അമല്‍ എഴുതിയതാണന്ന് ബന്ധു തിരിച്ചറിഞ്ഞു. ധരിച്ചിരിക്കുന്ന ജീന്‍സും ഷര്‍ട്ടുമടക്കമുള്ള വസ്ത്രങ്ങളില്‍ നിന്നും അമല്‍ തന്നെയാ്‌ണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധനക്ക് ശേഷമെ അമലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കു.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പ്രവാസിയുടെ 15 വര്‍ഷത്തോളമായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. ഈ വീട്ടിലേക്ക് ആറുമാസമായി ആരും കയറിയിട്ടില്ല.

ഹോട്ടല്‍ നടത്തുന്നതിനായി സ്ഥലം നോക്കിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

പ്രവാസിമലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി സനോജിന്റെയും ശില്‍പയുടെയും മൂത്തമകനായ പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അമലിനെ കഴിഞ്ഞ മാര്‍ച്ച് 18 മുതലാണ് കാണാതായത്. അമ്മയോടൊപ്പം ഇരുവരുടെയും അകൗണ്ടുള്ള ബാങ്കുകളിലേക്ക് പോയതായിരുന്നു. സ്വന്തം ബാങ്കിലെ ഇടപാടുകള്‍ തീര്‍ത്ത് പുറത്ത് നിന്നിരുന്ന അമലിനെ നോക്കുമ്പോളാണ് കാണാതായ വിവരം അറിയുന്നുത്.

മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •