ഒറ്റമുറി വാസം അവസാനിപ്പിച്ച് റഹ്മാനും സജിതയ്ക്കും ഇന്ന് വിവാഹം

Rahman and Sajitha got married today after ending their one-room stay

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊല്ലങ്കോട്: ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന നെന്മാറ അയിലൂര്‍ കാരക്കാട്ടു പറമ്പിലെ റഹ്മാനും സജിതയും വിവാഹിതരാകുന്നു. പുരോഗമന കലാസാഹിത്യ സംഘം കൊലങ്കോട് ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ബുനാഴ്ച ഇവര്‍ വിവാഹിതരാകും. നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10നാണ് വിവാഹം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

അയല്‍വാസികളായ റഹ്മാനും സജിതയും പ്രണയത്തിനൊടുവില്‍ 2010ലാണ് ഒരുമിച്ച് താമസമാക്കിയത്. ഇലക്ട്രീഷ്യനും പെയിന്റിങ് തൊഴിലാളിയുമായ റഹ്മാന്‍ വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലും അറിയാതെ സജിതയെ താമസിപ്പിച്ചു. പത്തുവര്‍ഷത്തിനുശേഷമാണിത് പുറംലോകം അറിഞ്ഞത്. സ്വതന്ത്ര്യമായി ജീവിക്കാന്‍ മാര്‍ച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക് സമീപം വാടക വീട്ടില്‍ താമസം തുടങ്ങിയത്.

ഇതിനിടെ റഹ്മാനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിനിടെ റഹ്മാന്റെ സഹോദരന്‍ നെന്മാറയില്‍ വച്ച് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിത്തനശേരിയില്‍ വാടക വീട്ടില്‍ കഴിയുന്നത് കണ്ടെത്തിയത്. പ്രായ പൂര്‍ത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം താമസിക്കുന്നതെന്ന് മൊഴി നല്‍കിയതോടെ പോലീസ് നടപടി അവസാനിപ്പിച്ചു. ഒന്നിച്ചു താമസിക്കുന്നുവെങ്കിലും നിയമപരമായി വിവാഹിതരല്ലാത്തതിനാലാണഅ പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വിവാഹത്തിന് ഒരുങ്ങുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •