ദാനാ ചുഴലി ; ഒഡിഷ, ബംഗാള്‍ ജാഗ്രതയില്‍

ഭുവനേശ്വര്‍ : ദാനാ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷയിലും പശ്ചിമബംഗാളിലും മുന്‍കരുതല്‍ നടപടി തുടങ്ങി. അപകട സാധ്യത മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 23 മുതല്‍ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികളോട് ഒഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെതുടര്‍ന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ 25വരെ 150ലേറെ ട്രെയിനുകള്‍ റദ്ദാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിമാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇത് ബുധനാഴ്ച ചുഴലിക്കാറ്റായി മാറും. വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷയിലെ പുരിക്കും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയിലൂടെ കടന്നുപോകും.

ഒഡിഷയെയാണ് സാരമായി ബാധിക്കുക. ആളുകളെ പാര്‍പ്പിക്കനായി 800 കേന്ദ്രങ്ങല്‍ ഒരുക്കി. ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന് കോസ്റ്റ് ?ഗാര്‍ഡ് അറിയിച്ചു. മിസോറാം, അസാം, മേഘാലയ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top