
തിരൂരങ്ങാടി: മോഷണക്കേസില്‍ തമിഴ് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ സ്വദേശിനി കാവ്യ(24),കവിത(40)എന്നിവരെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കൂടെ പിടിയിലായ മധുരൈ സ്വദേശിനി മാലതി(30)യെ വളാഞ്ചേരി പൊലിസിന് കൈമാറി.മാലതിക്കെതിരെ സമാന കേസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലുണ്ട്.
പാക്കടപ്പുറായ പള്ളിയാളി അബ്ദുല്‍ഹമീദിന്റെ കുഞ്ഞിന്റെ കാലില്‍നിന്നും ഒന്നരപവന്റെ പാദസാരമാണ് മോഷ്ടിച്ചത്.ഇയാളുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. ഇവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായും പൊലിസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




