കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍. ക്യാമറകളിലേക്കുള്ള കണക്ഷന്‍ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയതിനെ തുടര്‍ന്നാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു.
ഹോം സുപ്രണ്ട് പൊലീസില്‍ പരാതി നല്‍കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




