മിന്നലില്‍ വീടിനും ഉപകരണങ്ങള്‍ക്കും നാശനഷ്ടം

താനൂര്‍: ഇടിമിന്നലില്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം. താനാളൂര്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തൊട്ടിയില്‍ മജീദിന്റെ വീടിനാണ് ഇടിമിന്നലേറ്റ് വീടിന്റെ അടുക്കള ഭാഗത്തെ ചുമരിന് കേടുപാട് സംഭവിച്ചത്.

മിന്നലില്‍ മുഴുവന്‍ ഫാനും റഫ്രിജറേറ്ററും നശിച്ചു. ഇലക്ട്രിക് മീറ്റര്‍ ഉള്‍പ്പടെ വയറിങ് തകരാറിലായി.

ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top