കൊണ്ടോട്ടി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്കോട് സ്വദേശി നസീറി (40)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആദമായ സംഭവം. എന്‍എസ്എസ് ഓഡിറ്റിങ്ങിന് സഹായിക്കാനെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
സംഭവശേഷം അധ്യാപകന്‍ ഒളിവിലായിരുന്നു. തിങ്കളാഴ്ച കക്കോവില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




