കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടുപേരില്‍നിന്ന് 13 കിലോയിലധികം വരുന്ന സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.

ഇരുമ്പുഴി സ്വദേശി വിജീഷ് (30) ശരീരത്തിനകത്ത് ഗുളിക രൂപത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 108 ഗ്രാം സ്വര്‍ണവും, മഞ്ചേരി സ്വദേശി പൊട്ടന്‍പുലാന്‍ സുബൈര്‍ (28) ഗുളികരൂപത്തില്‍ ശരീര ത്തില്‍ ഒളിച്ചുവച്ച 288 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.

പിടി ച്ചെടുത്ത സ്വര്‍ണമിശ്രിതം ഉരു ക്കി 13,148 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചു. ഇവയുടെ വിപണി മൂല്യം ഏകദേശം 67 ലക്ഷം വരുമെന്ന് കണക്കാക്കുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് കുമാറിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് എം പ്രകാശ്, ഇന്‍സ്‌പെക്ടര്‍ കപില്‍ ദേവ് സുരീര, ഹെഡ് ഹവില്‍ ദാര്‍ എം സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്സ്വര്‍ണം പിടിച്ചെടുത്തത്.

 

Share news
error: Content is protected !!
Scroll to Top