Section

malabari-logo-mobile

ജിഗ്നേഷ്‌ മാവനി പോലീസ്‌ കസ്‌റ്റഡിയില്‍

HIGHLIGHTS : ലക്‌നൗ: ഉന സമരനേതാവ്‌ ജിഗ്നേഷ്‌ മേവാനിയെ ഗുജറാത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്ന്‌ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്ത...

jignesh-mevani-1472224483ലക്‌നൗ: ഉന സമരനേതാവ്‌ ജിഗ്നേഷ്‌ മേവാനിയെ ഗുജറാത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്ന്‌ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ ജിഗ്നേഷിനെ കസ്‌റ്റഡിയിലെടുത്തത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി 66 ാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഗുജറാത്തില്‍ എത്തുന്നത്‌ കണക്കിലെടുത്താണ്‌ മുന്‍കരുതലെന്ന നിലയില്‍ മാവനിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌.

ക്രൈംബ്രാഞ്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ബര്‍ദന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

sameeksha-malabarinews

അതെസമയം മേവാനിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രതിഷേദങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്‌ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്‌. ഒക്ടോബര്‍ ഒന്നു മുതല്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കുമെന്ന്‌ അറസ്‌റ്റിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ ജിഗ്നേഷ്‌ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ദളിത്‌ കുടുംബങ്ങള്‍ക്കും അഞ്ച്‌ ഏക്കര്‍ ഭൂമി വീതം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സഹചര്യത്തിലായിരുന്നു സമര പ്രഖ്യാപനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!