HIGHLIGHTS : Dalapati 69 with enthusiasm
സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരെ തന്റെ ജീവനും ജീവിതവുയി ചേര്‍ത്ത് നിര്‍ത്തിയ ദളപതി വിജയ് അഭിനയിക്കുന്ന 69 മത് ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം കെ.വി.എന്‍ പ്രൊഡക്ഷന്‍ പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച വിജയ് എന്ന താരവും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ എച്ച്. വിനോദും സൗത്ത് ഇന്ത്യന്‍ സംഗീത സംവിധാനത്തിലെ മാന്ത്രികന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കും. ഇലക്ട്രിഫൈയിങ് പ്രകടനങ്ങിലൂടെ തന്റെ ചിത്രങ്ങളില്‍ പ്രേക്ഷക പ്രശംസയും ലോകമെമ്പാടും ആരാധകവൃന്ദവുമുള്ള വിജയ് സാര്‍ അതുല്യ അവതാരത്തില്‍ കാണപ്പെടുമെന്നു പ്രൊഡക്ഷന്‍ ഹൗസ് വ്യ്കതമാക്കുന്നു.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമായി ചേര്‍ന്നാണ് ദളപതി 69ന്റെ നിര്‍മ്മാണം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിജയ് സാറിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കെ വി എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. ബ്ലോക്ക് ബസ്റ്റര്‍ ദളപതി വിജയ് ചിത്രം ലിയോക്ക് ശേഷം പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു