നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി:രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സില്‍ കുറിച്ചു. ഒക്ടോബര്‍ എട്ടിന് പുരസ്‌കാരം സമ്മാനിക്കും. നേരത്തെ പത്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി രാജ്യം മിഥുന്‍ ചക്രവര്‍ത്തിയ ആദരിച്ചിരുന്നു.

ഹിന്ദി , ബംഗാളി സിനിമകളില്‍ ഏറെ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് മിഥുന്‍. മുന്‍ രാജ്യസഭാംഗമാണ്. മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ റെക്കോര്‍ഡ് ഉടമയാണ് അദേഹം.

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത മൃഗയ (1976) എന്ന കലാ നാടകത്തിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. 1982-ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയത് . 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.

Share news
error: Content is protected !!
Scroll to Top