ഹനാനെ അപമാനിച്ച് പോസ്‌ററിട്ട ഗുരുവായുര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി : മത്സവില്‍പ്പന നടത്തി ഉപജീവനം നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ഗുരവായൂര്‍ സ്വദേശി വിശ്വനാഥന്‍ പിടിയില്‍. ഇയാളുടെ വിശ്വന്‍ ചെറായി എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് വാളിലാണ് ഹനാനെ അധിക്ഷേപിക്കുന്ന പോസ്‌ററിട്ടത്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് പ്രകാരവുമാണ് കെസെടുത്തിരിക്കുന്നത്.

ഹനാനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ം അശ്ലീലച്ചുവയുള്ള പോസ്റ്റിട്ടവര്‍ക്കെതിരെയാകും ആദ്യം നടപടിയുണ്ടാകുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഇന്നലെ വയനാട് വൈത്തരി സ്വദേശി നൂറുദ്ധീനെ ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന.
വരും ദിവസങ്ങളില്‍ ഈ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

Share news
error: Content is protected !!
Scroll to Top