ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ബസ്സിടിച്ച് മദ്രസാധ്യപകന്‍ മരിച്ചു

തിരൂരങ്ങാടി:  ദേശീയപാതയില്‍ തിരൂരങ്ങാടി തലപ്പാറ വലിയപറമ്പില്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ്സിടിച്ച് മദ്രസ അധ്യാപകന്‍ മരച്ചു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ്ങ് മദ്രസാ അധ്യാപകന്‍ അരീക്കോട് മൈത്രാ സ്വദേശി ഒടുങ്ിങാടിന്‍ ഷൗക്കത്ത് മുസ്ലിയാര്‍(50) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 4.30നാണ് അപകടനം നടന്നത് . മദ്രസയില്‍ ജോലി കളിഞ്ഞ് നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യബസ്സ് സ്‌കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ഷൗക്കത്തമുസ്ലിയാരുടെ ശരീരത്തിലൂടെ ബസ്സിന്റെ മുന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
വള്ളിക്കുന്ന് കൊടക്കാട്, മൊറയൂര്‍, മൈത്ര എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top