താനൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

താനൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യൂവാക്കളെ താനൂര്‍പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി വലിയകത്ത് വടക്കെ നാലകത്ത് അബ്ദുറൗഫ്, ഷഫീഖ് എന്നിവരാണ് അറസ്റ്റിലയാത്

ഇവരെ പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണനത്തിലാണ് സംഭവം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സിലറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാക്കളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടര്‍ന്ന് താനൂര്‍ സിഐ എംഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles