ഫെയ്‌സ്ബുക്കില്‍ കസ്റ്റംസിന്റെ രാഷ്ട്രീയക്കളി

സുമിത് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ രാഷ്ട്രീയ ഇടപെടലിന് തെളിവായി കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ സുമിത് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്‍ഡിഎഫിനെതിരായ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.

കസ്റ്റംസ് കമീഷണറെന്ന ഉന്നത പദവിയിലുള്ളയാള്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തുന്നതും വിവാദമായപ്പോള്‍ പിന്‍വലിക്കുന്നതും ഇതാദ്യം.

‘ഒരു രാഷ്ട്രീയ പാര്‍ടി ഭീഷണി മുഴക്കുന്നു, അത് വിലപ്പോവില്ല’ എന്നാണ് സുമിത് കുമാര്‍
എല്‍ഡിഎഫ് പ്രതിഷേധമാര്‍ച്ചിനെതിരെ പ്രതികരിച്ചത്. എല്‍ഡിഎഫ് പോസ്റ്ററിന്റെ ചിത്രവും ഇതോടൊപ്പം പോസ്റ്റുചെയ്തു.

 

Share news
error: Content is protected !!
Scroll to Top