അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ കറിവേപ്പില

HIGHLIGHTS : Curry leaves to keep the kitchen clean

പല തരത്തിലുള്ള വിഭവങ്ങള്‍ പാകം ചെയ്യുന്നതു കൊണ്ട് തന്നെ അടുക്കളയില്‍ മണങ്ങള്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മീന്‍, മാംസം എന്നിവ വൃത്തിയാക്കുന്നതിന്റെ, അത്തരം സാഹചര്യങ്ങളില്‍ ഒരു പിടി കറിവേപ്പില വെള്ളത്തില്‍ തിളപ്പിച്ച് അതിന്റെ ആവി അടുക്കളില്‍ പകരുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കുക മാത്രമല്ല, ദീര്‍ഘ നേരം കറിവേപ്പിലയുടെ സുഗന്ധം അടുക്കളയില്‍ നില്‍ക്കുകയും ചെയ്യും.

അടുക്കള സ്ലാബ് വൃത്തിയാക്കാന്‍

sameeksha-malabarinews

ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി സ്ലാബില്‍ പുരട്ടി രണ്ട് മിനിറ്റുകള്‍ക്ക് ശേഷം വെള്ളമൊഴിച്ചു കഴുകുക. ഇത് സ്ലാബ് അണുവിമുക്തമാകാനും വൃത്തിയായിയിരിക്കാനും സഹായിക്കുന്നു.

സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍

കറിവേപ്പിലയുടെ ഇല പൊടിച്ച് അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി പാത്രങ്ങളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതു പാത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഉപയോഗം മൂലം കാലക്രമേണ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും.

സ്റ്റൗടോപ്പില്‍ നിന്ന് ഗ്രീസ് നീക്കം ചെയ്യാന്‍

കറിവേപ്പില അല്‍പം ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇതുപയോഗിച്ച് സ്റ്റൗടോപ്പ്, ബര്‍ണറുകള്‍ സ്‌ക്രബ് ചെയ്യുക. ഇത് എണ്ണമെഴുക്ക് നീക്കി സ്റ്റൗടോപ്പ് വൃത്തിയാക്കാന്‍ സഹായിക്കും.

കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു

ധാന്യങ്ങള്‍, പയര്‍, മസാലകള്‍ എന്നിവ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ ഒരു പിടി കറിവേപ്പില ഉണക്കിയത് ഇട്ടു വെക്കുക. കറിവേപ്പിലയുടെ ഗന്ധം ഉറുമ്പുകള്‍, കീടങ്ങള്‍ തുടങ്ങിയ പ്രാണികളെ അകറ്റും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!