വയനാടിനെ സഹായിക്കാന്‍ 650 ബസുകള്‍ ഓടി

HIGHLIGHTS : 650 buses ran to help Wayanad

കോഴിക്കോട്:വയനാടിന് ഒരു കൈ സഹായമാകാന്‍ കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ 650 ത്തില്‍പ്പരം ബസുകള്‍ വ്യാഴാഴ്ച സര്‍വീസ് നടത്തി. ഈ ബസുകളുടെ വ്യാഴാഴ്ചത്തെ വരുമാനം അസോസിയേഷന്റെ സംസ്ഥാനതല സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് നല്‍കും.

ബസുകള്‍ രാവിലെ കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഫ്‌ലാഗോഫ് ചെയ്തു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി വാസുദേവന്‍, സെക്രട്ടറി ബീരാന്‍ കോയ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!