മാംഗോ കിംചി

HIGHLIGHTS : mango kimchi

ആവശ്യമായ ചേരുവകള്‍:-

പച്ചമാങ്ങ – 1
കാരറ്റ് – 1
റാഡിഷ് – 1
സ്പ്രിങ് അണിയന്‍ – 5 തണ്ട്
ഉപ്പ് – ഒരു വലിയ സ്പൂണ്‍
ആപ്പിള്‍ – 1
ഉള്ളി – 2
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – അഞ്ച് അല്ലി
വറ്റല്‍മുളക് ചതച്ചത് – ഒരു വലിയ സ്പൂണ്‍
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
വിനാഗിരി – ഒരു വലിയ സ്പൂണ്‍

sameeksha-malabarinews

പാകം ചെയ്യുന്ന വിധം:-

പച്ചക്കറികള്‍ കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് ഉപ്പു ചേര്‍ത്തു യോജിപ്പിച്ച് 10-15 മിനിറ്റു മാറ്റി വയ്ക്കുക. ഇതു നന്നായി പിഴിഞ്ഞു വെള്ളത്തില്‍ കഴുകി വെള്ളം കളഞ്ഞു വയ്ക്കണം. ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞ് അരിഞ്ഞത്, ഉള്ളി അരിഞ്ഞത് , ഇഞ്ചി , വെളുത്തുള്ളി ചേരുവ മയത്തില്‍ അരച്ചു പച്ചക്കറിയില്‍ ചേര്‍ത്തു യോജിപ്പിക്കുക. വറ്റല്‍മുളക് ചതച്ച് പൊടിച്ചത് , കശ്മീരി മുളകുപൊടി , വിനാഗിരി ചേരുവ ചേര്‍ത്തിളക്കി വിളമ്പാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!