Section

malabari-logo-mobile

കറിവേപ്പില ചട്ണി : ഒരു ദക്ഷിണേന്ത്യന്‍ വിഭവം

HIGHLIGHTS : Curry leaves chutney

ആവശ്യമായ ചേരുവകള്‍

എണ്ണ – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 2
കറിവേപ്പില – 1/2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
പുളി – ചെറിയ പന്ത് വലിപ്പമുള്ളത്
നിലക്കടല വറുത്തത് – 2 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
വെള്ളം – 1/2 കപ്പ്

sameeksha-malabarinews

വറവിടാനായി

എണ്ണ – 2 ടീസ്പൂണ്‍
കടുക് – 3/4 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – ½ ടീസ്പൂണ്‍
കറിവേപ്പില – കുറച്ച്

തയ്യാറക്കുന്ന വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് എന്നിവ വറുക്കുക. വെളുത്തുള്ളി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. ശേഷം കറിവേപ്പിലയും ചേര്‍ത്ത്, അത് മൊരിഞ്ഞു വരുന്നതു വരെ വറുത്തെടുക്കുക.
പൂര്‍ണ്ണമായും തണുത്തതിന് ശേഷം ഇത് ബ്ലെന്‍ഡറിലേക്ക് മാറ്റുക.
തേങ്ങ ചിരവിയത് ചേര്‍ക്കുക,ചെറിയ ഉരുളയുടെ വലിപ്പമുള്ള പുളി, കടല, ഉപ്പ് എന്നിവ ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക.ശേഷം കറിവേപ്പിലയോടൊപ്പം എണ്ണയില്‍ കടുകും ഉഴുന്ന് പരിപ്പും വഴറ്റി വറവ് തയ്യാറാക്കുക. അതിലേക്ക് തയ്യാറാക്കിയ പേസ്റ്റ് ചേര്‍ക്കുക. ചട്ണി റെഡി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!