Section

malabari-logo-mobile

ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം

HIGHLIGHTS : Financing for renovation of barber shops

മലപ്പുറം:സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31നുള്ളിൽ ഷോപ്പ് പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2505663

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!