നടന്‍ ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി;വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി

മുംബൈ: സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘പത്താന്‍’, ‘ജവാന്‍’ എന്നീ രണ്ട് ചിത്രങ്ങളും വിജയിച്ചതോടെ താരത്തിന്റെ ജീവന് ഭീഷണി വര്‍ധിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സുരക്ഷ ലഭിക്കുന്ന ആദ്യ ബോളിവുഡ് താരമല്ല ഷാരൂഖ് ഖാന്‍. 2022-ല്‍, ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ എക്‌സ് വിഭാഗത്തില്‍ നിന്ന് വൈ പ്ലസ് ആയി ഉയര്‍ത്തിയിരുന്നു.

ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന രാജ്കുമാര്‍ ഹിരാനിയുടെ ‘ഡങ്കി’യിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top