ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ

ദില്ലി:ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ സമരം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. സിആര്‍പിസി സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ആളുകളോട് പ്രദേശത്ത് കൂട്ടംകൂടരുതെന്ന അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരുതരത്തിലുള്ള സമ്മേളനങ്ങള്‍ക്കോ മറ്റുള്ള പരിപാടികള്‍ക്കോ അനുവാദമുണ്ടായിരിക്കില്ല.

ഷാഹീന്‍ബാഗ് സമരം ഗതാഗത തടസ്സമുണ്ടാക്കുന്നെന്നും സമരക്കാരെ ഇവിടെ നിന്ന് എത്രയും വേഗത്തില്‍ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഹിന്ദുസേന ഷാഹീന്‍ബാഗ് പരിസരത്ത് നടത്തിയിരുന്ന സമരം ശനിയാഴ്ച പിന്‍വലിച്ചിരുന്നു. എന്നാലും പ്രദേശത്ത് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറിലാണ് ഷാഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

Share news
error: Content is protected !!
Scroll to Top