പൗരത്വ നിയമം; പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് നടക്കുന്നത് മനുഷ്യനെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും തമ്മിലുള്ള യുദ്ധം: പി സുരേന്ദ്രന്‍

തിരൂരങ്ങാടി: പൗരത്വ നിയമ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് നടക്കുന്നത് മനുഷ്യരെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും തമ്മിലുള്ള യുദ്ധമാണെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരങ്ങാടിയില്‍ അഷ്‌റഫ് കൂട്ടായ്മ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വമെന്ന വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് ദാരുണമായ അവസ്ഥയിലേക്കാണ് രാജ്യത്തെ സംഘപരിവാര്‍ ശക്തികള്‍ എത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തെരുവ് യുദ്ധത്തിലേക്ക് മാറുമെന്ന് നേരത്തെത്തെന്നെ ആശങ്കയുണ്ടായിരുന്നു. ഡല്‍ഹിയില്‍ പുറത്ത് നിന്നുള്ളവരെ എത്തിച്ചാണ് സംഘപരിവാര്‍ കലാപം സൃഷ്ടിച്ചത്. ഈ സാഹചര്യം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാമെന്ന ദുഷ്ടലാക്കാണ് സംഘ പരിവാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഗമം സംസ്ഥാന പ്രസിഡന്റ് കളത്തിങ്ങല്‍പാറ അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് എം എന്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അഷറഫ് തച്ചറപടിക്കല്‍, മനരിക്കല്‍ അഷ്‌റഫ്, കാട്ടേരി സൈതലവി, മോനനന്‍ വെന്നിയൂര്‍, യാസീന്‍ തിരൂരങ്ങാടി, സെഞ്ചുറി അഷ്‌റഫ് , പിലാക്കല്‍ അഷറഫ്, ഐ പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top