ആഢംബര കപ്പലില്‍ വന്‍ മയക്കുമരുന്നുവേട്ട; ഷാരൂഖ് ഖാന്റെ മകനെ ചോദ്യം ചെയ്യുന്നു

മുംബൈ ഇന്ന് മുംബൈ തീരത്ത് ഉണ്ടായിരുന്ന ആധുനിക ആഡംബര കപ്പിലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയിഡില്‍ വന്‍ മയക്കുമരുന്നു വേട്ട. ഈ കപ്പലിലില്‍ നിന്നും സത്രീകളടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ഉണ്ടെന്ന് ദേശീയമാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ അതിഥിയായാണ് ആര്യന്‍ഖാന്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.

കോര്‍ഡിലിയ എന്ന ആഡംബര ക്രൂയിസിലാണ് റെയിഡ് നടന്നത്. ശനിയാഴ്ച ഗോവയില്‍ നിന്നാണ് ക്രൂയസര്‍ പുറപ്പെട്ടത്. എംഡിഎംഎ, കൊക്കൈയിന്‍, ചരസ്, ഹഷീഷ് എന്നിങ്ങനെയുള്ള വ്യത്യസ്ത തരം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈ ക്രൂയിസര്‍ ഉദ്ഘാടനം ചെയ്തത്. നിരവധി പ്രമുഖര്‍ ഈ ക്രൂയിസര്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാത്രിയില്‍ ക്രൂയിസറില്‍ ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എന്‍സിബി ഉദ്യോഗ്സ്ഥര്‍ റെയിഡ് നടത്തിയത്. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചവരെയാണ് അറസ്റ്റ്‌ചെയ്തത്.

ആര്യന്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യുന്നുണ്ടെങ്ങിലും ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top